ശിവഗിരി മഠത്തിന്റെ അനുഗ്രഹാശ്ശിസുകളോടെ പ്രശസ്ത ഗുരുധർമ്മപ്രചാരകൻ സജീവ് കൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുസാഗരം ക്രിയേറ്റീവ് ക്ലബ്ബിന്റെ പോഷക സംഘടനയായ മാതൃ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ  ശ്രീനാരായണ ധർമ്മവിശ്വാസികൾ മഞ്ഞ വസ്ത്രധാരികളായി, മാതൃ സേവാ സമിതിയുടെ സംസ്ഥാന കോർഡിനേറ്റർ ശ്രീമതി നിർമ്മല മോഹന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ തീർത്ഥാടനം നടത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ കുമരകത്തു നിന്നാരംഭിച് , ഉല്ലല , ചെമ്മനത്തുകര, ചങ്ങനാശ്ശേരി ആനന്ദാശ്രമം, പൂഞ്ഞാർ എന്നിവിടങ്ങളിൽ സന്ദർശിച്ച് , ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്ര സങ്കേതത്തിൽ പുണ്യം തേടിയുള്ള കോട്ടയം ജില്ലയിലെ പര്യടനം സമർപ്പിച്ചു.

ശേഷം നടന്ന സ്വീകരണ സമ്മേളത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസി : ശ്രീ MN ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രയോഗം സെക്രട്ടറി ശ്രീ OM സുരേഷ് ഇട്ടി കുന്നേൽ സ്വാഗതവും . ഇടപാടി ക്ഷേത്രം മുഖ്യ രക്ഷാധികാരി Adv.K.M സന്തോഷ് കുമാർ ഉത്ഘാടനവും നിർവ്വഹിച്ചു. മാതൃ സേവാ സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് തീർത്ഥാടന ക്യാപ്റ്റൻ നിർമ്മല മോഹനും, ഗുരുസാഗരം മാസികയെ കുറിച്ച് ശ്രീ സുരേഷ് കോന്നിയും സംസാരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സത്യദേവ് പൊൻകുന്നം, സാം കുമാർ കൊല്ലപ്പള്ളി, ബിഡ്സൺ മല്ലി കശ്ശേരി, രൂപേഷ്, സുരേഷ് കുമാർ AD, . MR അജയകുമാർ എന്നിവർ സംസാരിച്ചു. എല്ലാ മാസവും ഇടപ്പാടി ക്ഷേത്രത്തിൽ മാതൃ സേവാ സമിതിയുടെ നേതൃത്വത്തിൽ സത് സംഗം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിന് Gscc മാതൃ സേവാ സമിതി കോട്ടയം ജില്ലാ സെക്രട്ടറി ശ്രീമതി കുഞ്ഞുമോൾ നന്ദൻ നന്ദി രേഖപ്പെടുത്തി.