തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. പുറത്താക്കപ്പെടുകയാണെങ്കിൽ അഞ്ച് മാസത്തിനിടെ രണ്ടാമത്തെ തവണയാവും വരുണിന് ഇന്ത്യൻ അരങ്ങേറ്റം നഷ്ടമാവുക. ഓസ്ട്രേലിയക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് പരുക്ക് മൂലം വരുണിനെ പുറത്താക്കിയിരുന്നു.

യോയോ ടെസ്റ്റിൽ 17.1 സ്കോർ എങ്കിലും ഉണ്ടാവണം. ഒപ്പം, 2 മണിക്കൂർ 8.5 മിനിട്ട് കൊണ്ട് പൂർത്തിയാക്കണം എന്നിവകളാണ് ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ ഉള്ളത്. ഈ രണ്ട് ഫിറ്റ്നസ് ടെസ്റ്റിലും വരുൺ പരാജയപ്പെട്ടു എന്നാണ് സൂചന. അതേസമയം, വിവരം ബിസിസിഐ വരുണിനെ അറിയിച്ചിട്ടില്ല. ഇത് വരുൺ ചക്രവർത്തി തന്നെ ക്രിക്‌ബസിനോട് വെളിപ്പെടുത്തി.