റിയാദ്: സൗദി അറേബ്യയിൽ 338 പുതിയ കൊറോണ വൈറസ് കേസുകളും 5 മരണങ്ങളും കൂടി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തി. കൂടാതെ 320 രോഗമുക്തിയും കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 377061 ഉം, മരണസംഖ്യ 6488 ഉം, രോഗമുക്തി 368011 ഉം കടന്നു. റിയാദ് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ അണുബാധകൾ രേഖപ്പെടുത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2562 ആയി കുറഞ്ഞു അതിൽ 475 എണ്ണം ഗുരുതരമാണ് എന്നും മന്ത്രാലയം അറിയിച്ചു.