ഒമാനില്‍ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​മാ​ന്‍ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​ന്നോ​ട്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് സ​മി​തി​യു​ടെ നീ​ക്കം.

ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ്​ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ ഒ​മാ​നി​ല്‍ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടെ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​ക​ളും മ​റ്റും പാ​ക്ക്​ ചെ​യ്യു​ന്ന​തി​ന് ക​ട്ടി കു​റ​ഞ്ഞ സ​ഞ്ചി​ക​ളാ​ണ് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്്. ഇ​ത​ട​ക്കം ചി​ല മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ്​ ഉ​പ​യോ​ഗ​ത്തി​ന്​ ഇ​ള​വു​ള്ള​ത്. ഇ​തു​കൂ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പ​രി​സ്ഥി​തി അ​തോ​റി​റ്റി ന​ട​ത്തു​ന്ന​ത്.