കോട്ടയം: ജില്ലയില്‍ 236 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5053 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 103 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

411 പേര്‍ രോഗമുക്തരായി. 3293 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79022 പേര്‍ കോവിഡ് ബാധിതരായി. 75531 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15628 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.