മുംബൈ: റെസ്റ്റോറെന്റിൽ നിന്നും പുറത്തിറങ്ങിവരുന്ന ദീപിക പദുകോണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മുംബൈയിലെ ഒരു റെസ്‌റ്റൊറെന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു താരം. റെസ്‌റ്റൊറെന്റിൽ നിന്നും പുറത്തിറങ്ങിയ ദീപകയെ ഒരു കൂട്ടം ആരാധകർ വളഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നും കഷ്ടപ്പെട്ട് കാറിൽ കയറി രക്ഷപെടുന്ന താരത്തെയാണ് വീഡിയോയിൽ കാണാനാകുന്നത്.

വീഡിയോ വൈറലായതോടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ താരത്തെ വിമർശിക്കുകയാണ് ഒരുകൂട്ടം ആളുകൾ. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന കൊറോണ മാനദണ്ഡം ദീപിക പദുകോൺ പാലിച്ചില്ല എന്നാണ് ഉയരുന്ന വിമർശനം. മഹാരാഷ്ട്രയിൽ കൊറോണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദീപിക ചെയ്തത് ശരിയായില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ജനക്കൂട്ടത്തിലൊരു സ്ത്രീ ദീപികയുടെ ബാഗ് പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം. വളരെ കഷ്ടപ്പെട്ടാണ് ദീപിക കാറിൽ കയറിയത്. വ്യാഴാഴ്ചയാണ് സംഭവം.