റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 356 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. തടർച്ചയായി രണ്ടാമത്തെ ആഴ്ചയിലും കൊറോണ കണക്കുകൾ സൗദിയിൽ ഉയർന്നു തന്നെ ആണെന്നും ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തി.

5 മരണങ്ങളും 308 രോഗമുക്തിയും ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 376377ഉം മരണസംഖ്യ 6480 ഉം രോഗമുക്തി 367323 ഉം ആയി ഉയർന്നു. റിയാദ് മേഖലയിൽ ഏറ്റവും കൂടുതൽ അണുബാധകൾ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ. ചികിത്സയിൽ ഉള്ള 2574 കേസുകളിൽ 473 എണ്ണം ഗുരുതരമാണ് എന്നും മന്ത്രാലയം അറിയിച്ചു.