അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാനത്തെ ടെസ്റ്റിൽ നിന്നും പിന്മാറുന്നതായി പേസ് ബൗളർ ജസ്പ്രീത് ബൂംമ്ര. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് താരം അറിയിച്ചത്. ഇഷാന്ത് ശർമ്മക്കൊപ്പം രണ്ടാമത്തെ പേസ് ബൗളറെന്ന നിലയിലാണ് ബൂംമ്ര മൂന്നാം ടെസ്റ്റിൽ ഇറങ്ങിയത്.

‘ജസ്പ്രീത് ബുംമ്ര നാലാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചിരി ക്കുകയാണ്. അദ്ദേഹം വ്യക്തിപരമായ ബുദ്ധിമുട്ടുകളാണ് അറിയിച്ചത്. ഏതായാലും ബൂംറയ്ക്ക് പകരം മറ്റൊരു പേസറെ എടുക്കാനുദ്ദേശിച്ചിട്ടില്ല.’ ബി.സി.സി.ഐ പറഞ്ഞു.

ഇന്ത്യൻ നിരയിൽ പേസ് ബൗളർമാർക്ക് ഈ പരമ്പരയിൽ കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. 288 പന്തുകളെറിഞ്ഞ ബുംമ്ര ആകെ നേടിയത് 4 വിക്കറ്റുകൾ മാത്രമാണ്. ടീമിൽ നിലവിൽ ഇഷാന്ത് ശർമ്മക്കൊപ്പം ഉമേഷ് യാദവും മുഹമ്മദ് സിറാജും ഉള്ളതിനാലാണ് മറ്റൊരു ബൗളറെ തേടേണ്ടതില്ലെന്ന തീരുമാനം എടുത്തത്.