ന്യൂഡല്‍ഹി ∙ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഹോട്‍ലൈന്‍ ബന്ധം ആരംഭിക്കാന്‍ ധാരണയായി. സംഘര്‍ഷസാധ്യതയുള്ള എല്ലാ പ്രദേശത്തു നിന്നും സൈനികരെ പിന്‍വലിച്ചാല്‍ മാത്രമേ ബന്ധം മെച്ചപ്പെടൂവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സമയമെടുക്കും. എന്നാല്‍, അതിര്‍ത്തിയില്‍ സമാധാനം ഇരുകൂട്ടര്‍ക്കും അനിവാര്യമാണ്.പ്രശ്നങ്ങള്‍ വേണ്ടവിധം ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കുന്നതിന് ഹോട്‍ലൈന്‍ ബന്ധം സഹായിക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.വികസനത്തിന് അതിര്‍ത്തിയിലെ സമാധാനം സുപ്രധാനമാണെന്നും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ലഡാക്കിലെ പാംഗോങ്സോയില്‍ നിന്ന് ഇരുകൂട്ടരും സൈനികരെ പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ ഉന്നതതല സംഭാഷണമാണിത്.