ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിരമിക്കുന്നു. ക്രിക്കറ്റിന്റെ ലോകത്തിനോട് വിട പറയുന്നതായി താരം തന്നെയാണ് അറിയിച്ചത് .
‘ എന്റെ ജീവിതത്തിലെ ഈ ഇന്നിംഗ്സിന് പൂര്‍ണ്ണ വിരാമമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ തരത്തിലുമുള്ള കളികളില്‍ നിന്നും ഞാന്‍ ഔദ്യോഗികമായി വിരമിക്കുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ടീമുകള്‍ക്കും പരിശീലകര്‍ക്കും രാജ്യം മുഴുവന്‍ നല്കിയ എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഭാവിയിലും നിങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ‘ യൂസഫ് പഠാന് കുറിച്ചു.
ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ നേടിയതും സച്ചിന് തെണ്ടുല്‍ക്കറെ ചുമലില്‍ കയറ്റിയതും തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളാണെന്നും അദ്ദേഹം കുറിച്ചു . ‘ എംഎസ് ധോനിക്ക് കീഴില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി, ഷെയ്ന് വോണിന് കീഴില്‍ ഐപിഎല്‍ അരങ്ങേറ്റം, ജേക്കബ് മാര്‍ട്ടിന്റെ കീഴില്‍ രഞ്ജി അരങ്ങേറ്റം, എന്നില്‍ വിശ്വസിച്ചതിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടുതവണ ഐപിഎല്‍ ട്രോഫി നേടിയ ഗൗതം ഗംഭീറിനോട് ഞാന്‍ നന്ദി പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും എല്ലായ്പ്പോഴും എനിക്കായി ഉണ്ടായിരുന്ന എന്റെ സഹോദരന് ഇര്ഫാന് പഠാനും നന്ദി പറയുന്നു, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒപ്പം വിരമിക്കല്‍ എന്നതിലൂടെ ക്രിക്കറ്റുമായുള്ള ബന്ധം അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും . ഒന്നിനും തന്നെ ക്രിക്കറ്റില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും, കായികരംഗത്തോടുള്ള അഭിനിവേശം അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു
2001-02ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് യൂസഫ് പഠാന് അരങ്ങേറ്റം നടത്തുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടി20 യിലെ തന്റെ ആദ്യ ഓവറില്‍ വെറും 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത യൂസുഫ് ആ മത്സരത്തില്‍ 8 പന്തുകളില്‍ 15 റണ്‍സ് നേടി.