ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 24.84 ലക്ഷം പേര്‍ മരിച്ചു. എട്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.12 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു.

ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 10,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര്‍ മരിച്ചു.രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,01,97,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.47 ലക്ഷം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ റഷ്യയും ബ്രിട്ടനുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും 41 ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.