കാസര്‍കോട്​: കേരളത്തില്‍നിന്ന്​ വരുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ നടപടിയില്‍ താല്‍ക്കാലിക ഇളവ്​ വരുത്തി കര്‍ണാടക സര്‍ക്കാര്‍. ചൊവ്വാഴ്ച തലപ്പാടിയടക്കമുള്ള അതിര്‍ത്തിയില്‍ പരിശോധന ഒഴിവാക്കി.

ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക​ ഇളവ്​ നല്‍കുന്നത്​. കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിടേണ്ട എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഇതിന്‍റെ ഭാഗമായി വന്‍ സന്നാഹങ്ങള്‍​ അതിര്‍ത്തിയില്‍ ഒരുക്കിയിരുന്നു​.

നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്​ വന്നതോടെ​ തിങ്കളാഴ്ച താല്‍ക്കാലികമായി ഇളവ്​ നല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ രാഷ്​ട്രീയ കക്ഷികളടക്കം രംഗത്തുവന്നു. സംഭവം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കൂടാതെ കര്‍ണാടകയിലെ കോണ്‍ഗ്രസ്​ നേതാവ്​ സുബ്ബയ്യ റൈ ഹൈകോടതിയില്‍ ഹരജിയും നല്‍കി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ്​ താല്‍ക്കാലിക ഇളവ്​ പ്രഖ്യാപിച്ചത്​.

തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടിലെ ബാ​വ​ലി, മു​ത്ത​ങ്ങ, ക​ര്‍​ണാ​ട​കയിലെ കു​ട്ട, കാ​സ​ര്‍​േ​​കാ​​ട്ടെ ത​ല​പ്പാ​ടി, മെ​നാ​ല, ജാ​ല്‍​സൂ​ര്‍, സാ​റ​ട്​​ക്ക, പാ​ണ​ത്തൂ​ര്‍, കണ്ണൂരിലെ മാക്കൂട്ടം ചെ​ക്കു​പോ​സ്​​റ്റു​ക​ളി​ല്‍ യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞിരുന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന്​ ഉ​ച്ച​യോ​ടെ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​​ടുകയായിരുന്നു.

അ​തി​ര്‍​ത്തി​ ചെ​ക്കു​പോ​സ്​​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും മ​റ്റു വ​ഴി​ക​ള്‍ ബാ​രി​ക്കേ​ഡു​ക​ള്‍​കൊ​ണ്ട്​ അ​ട​ച്ച്‌​ പൊ​ലീ​സ്​ കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തിരുന്നു. പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ള-​ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചിട്ടുണ്ട്​.