ലക്നൗ : ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജേവറില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന വിമാനത്താവളത്തിന്റെ ഒന്നാംഘട്ടം 2023ല്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി യുപി സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ 2,000 കോടി രൂപ നീക്കിവെച്ചു. മൊത്തം 4,588 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഒരേ സമയം ആറ് വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും കഴിയുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ പദ്ധതി രൂപരേഖ. ഇതിനായി 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. ജേവര്‍ വിമാനത്താവളത്തിന് അടുത്തായി ഇലക്‌ട്രോണിക് സിറ്റിയും സംസ്ഥാന ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യ, വാരാണസി എന്നീ ക്ഷേത്ര നഗരികളുടെ സൗന്ദര്യവത്കരണത്തിനായി 200 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.