ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021ല്‍ അവാര്‍ഡ് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്. ബെസ്റ്റ് ആക്ടര്‍ ക്രിട്ടിക്സ് പുരസ്കാരം നല്‍കിയാണ് സുശാന്തിനെ ആദരിച്ചത്.
“ഈ നേട്ടത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ കാണിച്ച സമര്‍പ്പണം ആഘോഷിക്കുന്നു. ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടിയ അന്തരിച്ച സുശാന്ത് സിം​ഗ് രജ്പുത്തിനെ അഭിനന്ദിക്കുന്നു”, എന്ന് കുറിച്ചാണ് ഫിലിം ഫെസ്റ്റിവലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.