മുംബൈ: സ്വതന്ത്ര എംപി മോഹന്‍ ദേല്‍കറെ(58 ) മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ എംപിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ കോണ്‍ഗ്രസിലായിരുന്നു മോഹന്‍ ദേല്‍കര്‍. 2004 മുതല്‍ ഇദ്ദേഹം എംപിയാണ്. പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാണ് മോഹന്‍ ദേല്‍കര്‍ .മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട് . റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ആത്മഹത്യയാണോ എന്നത് സ്ഥിരീകരിക്കുകയുള്ളു .