ദോഹ: ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ‘വാം വിന്റര്‍ 2021’ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ബംഗ്ലാദേശ് റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് ക്യു.ആര്.സി.എസിെന്റ ദൗത്യസംഘം പദ്ധതിയുടെ ഭാഗമായി അഭയാര്‍ഥികളായ 8150 കുടുംബങ്ങള്‍ക്കായി (42,550 പേര്‍ക്ക്) പ്രാദേശിക ഭക്ഷ്യവിഭവങ്ങളടങ്ങിയ പാര്‍സല്‍ വിതരണം ചെയ്തു. ക്യാമ്ബ് 13, ക്യാമ്ബ് 14 എന്നിവിടങ്ങളിലെ അഭയാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
കടുത്ത ശൈത്യത്തില്‍ മ്യാന്മറില്നിന്നുള്ള ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റിെന്റ സഹായവിതരണം ഏറെ ആശ്വാസകരമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഭക്ഷ്യേതര വസ്തുക്കളും തണുപ്പിനെ അകറ്റുന്ന സാമഗ്രികളും വിതരണം ചെയ്യും. ജാക്കറ്റ്, കോട്ടന്‍ വസ്ത്രങ്ങള്‍, വിന്റര്‍ ഷൂസ്, കാലുറ, തൊപ്പി, സ്കാര്‍ഫ്, ൈകയുറ, ബ്ലാങ്കറ്റ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും.
‘അന്തസ്സ് അമൂല്യമാണ്’ എന്ന തലക്കെട്ടിലൂന്നിയാണ് ഖത്തര്‍ റെഡ്ക്രസന്റ് 45,270 കുടുംബങ്ങളുടെ ദുരിതമകറ്റുന്നതിനായി പ്രത്യേക വാം വിന്റര്‍ കാമ്ബയിനുമായി മുന്നോട്ട് നീങ്ങുന്നത്. സിറിയ, ജോര്ഡന്, ഇറാഖ്, യമന്‍, ലബനാന്, ഗസ്സ, ജെറൂസലം, വെസ്റ്റ് ബാങ്ക്, ബംഗ്ലാദേശ്, സുഡാന്, സോമാലിയ, അഫ്ഗാനിസ്താന്, കൊസോവോ, ബോസ്നിയ-ഹെര്‍സെഗോവിന, അല്‍ബേനിയ, കിര്ഗിസ്താന് തുടങ്ങി 15 രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.