ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു.കഴിഞ്ഞദിവസം 36,470 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്.ചികിത്സയിലുള്ളവരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 5673 കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഒരുദിവസത്തെ കോവിഡ് കേസുകള്‍ 5000 കടക്കുന്നത്. ഇന്നലെ 4853 കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.7 ലക്ഷം കടന്നു. ഇന്ന് 40 പേര് കോവിഡ് ബാധിച്ച് മരിച്ചതോടെ ഡല്‍ഹിയിലെ ആകെ മരണം 6396 ആയി.
തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 2,516 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,16,751 ആയി. 6,79,377 പേര് ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 26,356 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച 35 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 11,018 ആയി.