ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് ജില്ലയില്‍ ഉദ്ഘാടന വേദിയില്‍ മാത്രമാണ് പൊതുസമ്മേളനം ഉണ്ടായിരുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ പൊതുയോഗങ്ങളോ, സ്വീകരണ പരിപാടികളോ ഇല്ല. പ്രതീക്ഷിച്ചതിനേക്കാളേറെ ജനപങ്കാളിത്തം ഉദ്ഘാടന സമ്മേളനത്തില്‍ ഉണ്ടായതിന്റെ ആവേശത്തിലാണ് ബിജെപി. കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനിയില്‍ ഇന്നലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ യാത്ര ഉദ്ഘാടനം ചെയ്തത്