ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപന്‍്റെ ബി.ജെ.പി പ്രഖ്യാപനം ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂരിലെത്തിയപ്പോള്‍ വിവേകുമായി കൂടിക്കാഴ്ച നടത്തുകയും അതിന്‍്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവേക് ഗോപന്‍്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടത്. താരം ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു.

വിഷയത്തില്‍ വ്യക്തത വരുത്തി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും വിവേക് പറയുന്നു. ബി.ജെ.പി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

ചെറുപ്പം മുതല്‍ ബി.ജെ.പി അനുഭാവിയാണെന്ന് താരം പറഞ്ഞു. ഇ. ശ്രീധരനെ പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന്‍ കൂട്ടിച്ചേര്‍ത്തു.