പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയില്‍ കൊണ്ടു വരുന്നതിനോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് വ്യക്താക്കി. ഈ വിഷയം കേന്ദ്ര ധനമന്ത്രി ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിര്‍പ്പില്ല. എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി കൂട്ടിയത്. ഇന്ധന വില വര്‍ധനവിനെതിരെ എല്‍ ഡി എഫ് ശക്തമായി സമരം ചെയ്യും. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് ഒരുകാരണവശാലും കഴിയില്ല.കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല’-മന്ത്രി പറഞ്ഞു.

കു​തി​ച്ചു​യ​രു​ന്ന​ ​പെ​ട്രോ​ള്‍,​​​ ​ഡീ​സ​ല്‍​ ​വി​ല​ ​കു​റ​യ്ക്കാ​ന്‍​ ​ജി ​എ​സ് ​ടി​ ​ബാ​ധ​ക​മാ​ക്കു​ന്ന​ത് ​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ത​മ്മി​ലും​ ​ജി.​ ​എ​സ്.​ ​ടി​ ​കൗ​ണ്‍​സി​ലും​ ​വി​ശ​ദ​മാ​യി​ ​ച​ര്‍​ച്ച​ ​ചെ​യ്‌​ത് ​തീ​രു​മാ​നി​ക്ക​ണ​മെ​ന്നാണ് ഇന്നലെ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ ​നി​ര്‍​മ്മ​ല​ ​സീ​താ​രാ​മ​ന്‍​ ​പ​റ​ഞ്ഞത്.ഇ​ന്ധ​ന​വി​ല​ ​നി​ര്‍​ണ​യം​ ​ഒ​രു​ ​’മ​ഹാ​ഭ​യ​ങ്ക​ര​ ​ധ​ര്‍​മ്മ​സ​ങ്ക​ട​ ​’ മാ​ണ്.​ ​ഇ​ന്ധ​ന​വി​ല​ ​കു​റ​യ്‌​ക്കാ​തെ​ ​ആ​രെ​യും​ ​തൃ​പ്‌​തി​പ്പെ​ടു​ത്താ​നാ​വി​ല്ല.​ ​ജി.​ ​എ​സ്.​ ​ടി​ ​ബാ​ധ​ക​മാ​ക്കി​യാ​ല്‍​ ​രാ​ജ്യ​ത്താ​കെ​ ​ഒ​റ്റ​ ​വി​ല​യാ​കും.​ ​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​പ​ങ്കി​ടു​ന്ന​ ​ഒ​റ്റ​ ​നി​കു​തി​യാ​കും.​ ​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ത​മ്മി​ല്‍​ ​ഗൗ​ര​വ​മാ​യ​ ​ച​ര്‍​ച്ച​ക​ളി​ലൂ​ടെ​യേ​ ​ഇ​തു​ ​സാ​ദ്ധ്യ​മാ​കൂ.​ ​ജി.​എ​സ്.​ടി​ ​കൗ​ണ്‍​സി​ലി​ന്റെ​ ​അം​ഗീ​കാ​ര​വും​ ​വേണം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.