കോട്ടയം: യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ജോര്‍ജിന് ഇത്തവണ യുഡിഎഫിന് ഒപ്പം കൂടാന്‍ ആണ് താല്പര്യം. എന്നാല്‍ മുന്നണി പ്രവേശത്തിനായി പല രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രാദേശികമായ എതിര്‍പ്പാണ് പ്രധാന തടസ്സം.

ഇത് പരിഗണിച്ച്‌ ജോര്‍ജിന്റെ ജനപക്ഷത്തെ ഘടകകക്ഷി ആക്കുന്നതിനു പകരം ജോര്‍ജ് പൂഞ്ഞാറില്‍ സ്വതന്ത്രനായി നിന്നാല്‍ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ഈ ഉപാധി ജോര്‍ജിന് സ്വീകാര്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ്.

യുഡിഎഫിലേക്കുള്ള ക്ഷണം സംബന്ധിച്ച്‌ ഈ മാസം 24 ന് മുന്‍പ് തീരുമാനം അറിയിക്കണം എന്നാണ് ജോര്‍ജ് യുഡിഎഫ് നേതാക്കള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം .അനുകൂല തിരുമാനം ഉണ്ടായില്ലെങ്കില്‍ പുതുപ്പള്ളിയടക്കം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുമെന്നും പിസി ജോര്‍ജ് അറിയിച്ചു.