ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ കടുത്ത അതൃപ്തി അറിയിച്ച്‌ ഇന്ത്യ. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടതിലാണ് ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുന്നത്. ഏകപക്ഷീയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അംഗീകരിക്കാനാകില്ലെന്ന് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ്
ചൈന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സൈനികര്‍ ഒരു നദിയുടെ കുറുകെ കടക്കുന്നതും ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ
പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. ഇന്ത്യ അതിര്‍ത്തി മുറിച്ചുകടന്നു എന്ന തലവാചകത്തോട് കൂടിയാണ് ചൈനീസ് മാധ്യമം ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതേസമയം,
ഇതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്