കേരളത്തിലെ ക്രിസ്ത്യാനികളായ മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ നീക്കം.. ഇന്ത്യന്‍ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ തലപ്പത്തേക്ക് പ്രമുഖ വാര്‍ത്താവതാരകന്‍

ക്രിസ്ത്യാനികളായ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടന കേരളത്തിലും
പ്രവര്‍ത്തനം വ്യാപിക്കാന്‍ നീക്കം. കഴിഞ്ഞ മാസം ഹൈദര്‍ബാദില്‍ വച്ച് രൂപീകരിച്ച
ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ കേരളഘടകം രൂപീകരിക്കുവാനുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ ചാനലിലെ വാര്‍ത്താഅവതാരകനെയാണ് സംഘടനയുടെ തലപ്പത്തേക്ക് കൊണ്ട് വരാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ സഭയുടെ അടുപ്പക്കാരനാണ് ഈ വാര്‍ത്താഅവതാരകന്‍.

കഴിഞ്ഞ കുറച്ച് നാളുകളായി ക്രിസ്ത്യന്‍സഭകള്‍ക്കെതിരെ വാര്‍ത്തകള്‍ ഉയര്‍ന്നുവരുന്നു എന്ന ന്യായത്തിലാണ് സംഘടനരൂപീകരണപ്രവര്‍ത്തനം സജീവമാക്ക്‌യിരിക്കുന്നത്. കഴിഞ്ഞദിവസ്സങ്ങളില്‍ പുറത്ത് വന്ന കുമ്പസാരവിവാദങ്ങളും ഇതിന്റെ ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മേയ് രണ്ടാംവാരത്തോട് കൂടിയാണ് മുര്‍ഷിദാബാദില്‍ വച്ച് ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ഔദ്ദോഗിക സമ്മേളനം നടന്നത്.രാജ്യത്തെ പ്രിന്റെ് ,ദ്യശ്യ,വെബ്ബ്മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യാനികളുടെ ക്ഷേമം മുന്‍നിറുത്തിയാണ് ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറം രൂപികരിച്ചതെന്നാണ് ഇതിന്റെ സംഘാടകര്‍ അവകാശപ്പൈട്ടത്. ക്രിസ്ത്യാനികളായ മാധ്യമപ്രവര്‍ത്തകര്‍ ശമ്പളം ലഭിക്കുന്നതിലും ,സ്ഥാനക്കയറ്റം ലഭിക്കുന്നതിലും മറ്റും ഏറെ ബുദ്ധിമുട്ടുകയാണെന്നും ഇവ പരിഹരിക്കാന്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെപ്രസിഡന്റെ് പ്രകാശ് പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും സംഘടനരൂപീകരണ സാധ്യത ഇവര്‍ അരാഞ്ഞതും സാധ്യതകള്‍ മനസ്സിലാക്കിയതും.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഏകസംഘടനയായ കെ യു ഡബ്ബ്യു ജെയില്‍ ക്രിസ്തനികളുടെ എണ്ണം വളരെ കുറവെന്ന വിചിത്രവാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മതപരമായ വിഭാഗീയതയോടെ പത്രപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമായാണ് ഇവര്‍ കാണുന്നത്. അതിനാല്‍ തന്നെയാണ് ചാനല്‍ പ്രമുഖനെ തന്നെ രംഗത്തിറക്കാന്‍ ശ്രമിക്കുന്നത്. മുമ്പ്തിരുവനന്തപുരം കേ്ന്ദ്രീകരിച്ച് നായര്‍ പത്രക്കാരുടെ സംഘടനരൂപീകരിക്കാന്‍ ചരടുവലികള്‍ നടന്നിരുന്നു. എന്നാല്‍ മിക്ക പത്രക്കാരും മുഖം തിരിഞ്ഞതോടെ അത് നടക്കാതെ പോകുകയായിരുന്നു.

Leave a Reply