അന്താരാഷ്ട്ര നൂഡില്‍സ് ബ്രാന്‍ഡായ ടോപ് രാമന്‍ ചീഫ് നൂഡില്‍ ഓഫിസറെ തേടുന്നു. കമ്പനി നിര്‍മിക്കുന്ന പുതിയ നൂഡില്‍ സൂപ്പ് റെസിപ്പികള്‍ രുചിച്ച്‌ നോക്കി ഡെവലപ് ചെയ്യാനാണ് നൂഡില്‍ ഓഫിസറെ തേടുന്നത്.

ചെയ്യണ്ടേതെന്ത് ?

ആദ്യം ടോപ് രാമന്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കണം. ഇതിനായി ടോപ് രാമന്‍ നൂഡില്‍സ് ഉപയോഗിച്ച്‌ ഉണ്ടാക്കി സ്വന്തം റെസിപ്പികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കണം. പോസ്റ്റില്‍ ഒറിജിനല്‍ ടോപ് രാമന്‍ എന്ന പേജ് ടാഗ് ചെയ്യണം.

ഒപ്പം #howdoyoutopramen എന്ന ഹാഷ്ടാഗും വേണം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച്‌ പോസ്റ്റിന്റെ ലിങ്ക് ഒരു കവറിംഗ് ലെറ്ററിനൊപ്പം TopRamenCNO@citizenrelations.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. നിലവിലെ ടോപ് ഷെഫ് വിജയി മെലീസ കിംഗ് ആണ് വരുന്ന എന്‍ട്രികളില്‍ നിന്ന് വിജയിയെ തെരഞ്ഞെടുക്കുന്നത്.

ചീഫ് നൂഡില്‍ ഓഫിസറെ കാത്തിരിക്കുന്നത് :

10,000 ഡോളറാണ് വിജയിക്ക് ലഭിക്കുന്നത്. അതായത് 7,37,125 രൂപ ! ഇതിന് പുറമെ കമ്പനി സിഇഒ മൈക് പ്രൈസിന്റെ കീഴില്‍ പഠനം. കമ്പനിയുടെ പുതിയ പ്രൊഡക്ടുകള്‍ രുചിച്ച്‌ നോക്കി അഭിപ്രായമറിയിക്കാനുള്ള അവസരം. ഒപ്പം 50 വര്‍ഷത്തേക്ക് സൗജന്യമായി നൂഡില്‍സും ലഭിക്കും !

യോഗ്യത-

*പതിനെട്ട് വയസ് തികഞ്ഞിരിക്കണം
*യു.എസ് പൗരനോ, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയോ ആയിരിക്കണം.
*നൂഡില്‍സിനോട് താത്പര്യം ഉണ്ടായിരിക്കണം.

ഒക്ടോബര്‍ ആറിനാണ് ഈ തൊഴില്‍ അവസരം ആരംഭിച്ചത്. ഒക്ടോബര്‍ 30ന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിജയയിയെ അധികൃതര്‍ ഫോണിലൂടെ ബന്ധപ്പെടുന്നതായിരിക്കും.