കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​തി​ര്‍​ത്തി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കോടതിയില്‍ വാ​ദിച്ചു. നി​യ​മ​പ​ര​മാ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​സ്റ്റം​സും​ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.