സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 4702 പേർക്ക്. 607 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂർ 198, പത്തനംതിട്ട 79, വയനാട് 100, കാസർഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂർ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂർ 3, കൊല്ലം, മലപ്പുറം, കാസർഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂർ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂർ 368, കാസർഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.