തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് കോടതിയില്‍ ഹാജരായില്ല. അതേസമയം അപകട സമയത്തെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം.

അതേസമയം നടപടി തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിയുടെ ഭാഗത്തുനിന്നുള്ള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 9 മാസം കഴിഞ്ഞുള്ള ഹര്‍ജി വൈകി വന്ന വിവേകമാണെന്നും കോടതി വിശദമാക്കി.